Sunday, September 13, 2009

ഖുര്‍ആന്‍ ഓഡിയോ ലൈബ്രറി


വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള അസുലഭ അവസരമാണ് റമദാന്‍. വ്രതാനുഷ്ഠാനത്തോടൊപ്പം വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍ആനും ഏറെ പാരായണം ചെയ്യപ്പെടുന്ന മാസമാണിത്. സാധ്യമായ വിധത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണത്തിനും പാരായണം കേള്‍ക്കാനും സമയം കണ്ടെത്തുന്നു. ഖുര്‍ആന്‍ പാരായണം ഹൃദ്യമായി ശ്രവിക്കാനും സൌജന്യമായി എം.പി 3 ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കുകയാണ് www.mp3quran.net എന്ന വെബ്സൈറ്റ്. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ അഞ്ച് ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. അറബ് ലോകത്തെ പ്രശസ്തരായ എഴുപതോളം 'ഖാരിഉ'കളുടെ ഖുര്‍ആന്‍ പാരായണം സൈറ്റില്‍ ലഭ്യമാണ്. മുസ്ലിം ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി സജ്ജമാക്കിയ ഈ സൈറ്റ് റമദാനില്‍ കൂടുതല്‍ സജീവമാവുകയാണ്. വിശുദ്ധിയുടെ നാളുകളില്‍ ഈ സൈറ്റിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമായിരിക്കുമെന്നതില്‍ സംശയമില്ല.


ഹാരിസ് വാണിമേല്‍
kpharis@maktoob.com



No comments: