Sunday, September 13, 2009

ഖുര്‍ആന്‍ ഓഡിയോ ലൈബ്രറി


വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള അസുലഭ അവസരമാണ് റമദാന്‍. വ്രതാനുഷ്ഠാനത്തോടൊപ്പം വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍ആനും ഏറെ പാരായണം ചെയ്യപ്പെടുന്ന മാസമാണിത്. സാധ്യമായ വിധത്തില്‍ അവര്‍ ഖുര്‍ആന്‍ പാരായണത്തിനും പാരായണം കേള്‍ക്കാനും സമയം കണ്ടെത്തുന്നു. ഖുര്‍ആന്‍ പാരായണം ഹൃദ്യമായി ശ്രവിക്കാനും സൌജന്യമായി എം.പി 3 ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കുകയാണ് www.mp3quran.net എന്ന വെബ്സൈറ്റ്. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ അഞ്ച് ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. അറബ് ലോകത്തെ പ്രശസ്തരായ എഴുപതോളം 'ഖാരിഉ'കളുടെ ഖുര്‍ആന്‍ പാരായണം സൈറ്റില്‍ ലഭ്യമാണ്. മുസ്ലിം ലോകത്തുള്ള എല്ലാവര്‍ക്കും വേണ്ടി സജ്ജമാക്കിയ ഈ സൈറ്റ് റമദാനില്‍ കൂടുതല്‍ സജീവമാവുകയാണ്. വിശുദ്ധിയുടെ നാളുകളില്‍ ഈ സൈറ്റിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമായിരിക്കുമെന്നതില്‍ സംശയമില്ല.


ഹാരിസ് വാണിമേല്‍
kpharis@maktoob.com



Tuesday, September 8, 2009

മദ്യത്തിനെതിരെ ഒരു ബ്ലാാേഗ്

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരവധി ജനകീയ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. കോഴിക്കോട് ജില്ലയിലെ വടകരയില്‍ തിരുവള്ളൂര്‍ പശ്ചാതലത്തില്‍ മദ്യത്തിനും മയക്ക്മരുന്നിനുമെതിരെ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയാണ് യുവശക്തി ജനകീയ മദ്യനിരോധന സമിതി. ഇതിന്റെ പ്രസിഡണ്ടായ സുമോദും കൂട്ടുകാരും തയ്യാറാക്കിയ ബ്ലോഗ് നാടെങ്ങുമുള്ള മദ്യനിരോധന സമിതികള്‍ക്ക് ആവേശം പകരുന്നതാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യഫലങ്ങള്‍ സവിസ്തരം പ്രദിപാദിക്കുന്ന നിരവധി പോസ്റ്റുകള്‍ ബ്ലോഗില്‍ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. വാര്‍ത്താമാധ്യമങ്ങളിലൂടെ വെളിച്ചത്തു വന്ന മദ്യത്തിന്റെ അനേകം ദുരന്തകഥകള്‍ ബ്ലോഗില്‍ പുനര്‍വായനക്കായി ചേര്‍ത്തിരിക്കുന്നു. വീഡിയോ വിഭാഗത്തില്‍ വ്യാജ വാറ്റുകാര്‍ക്കെതിരെ നടത്തിയ ജനകീയ റൈഡുകളുടെയും മറ്റും ദൃശ്യങ്ങള്‍ കാണാം. സാമൂഹ തലത്തിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് മികച്ച ഉദാഹരണമാണ് ഈ ബ്ലോഗ്. വിലാസം.
www.yuvasakthichaniyankadavu.blogspot.com

ഹാരിസ് വാണിമേല്‍
kpharis@maktoob.com