Tuesday, January 6, 2009

ഇംഗ്ലീഷ് കവിതകളുടെ കലവറ




കവികളെയും കവിതകളെയും സ്നേഹിക്കുന്നവര്‍ക്കായി ഇന്റര്‍നെറ്റില്‍ ഒരിടം.
http://www.poemhunter.com/
. വിശ്വപ്രശസ്ത സാഹിത്യകാരന്‍മാരായ Pablo Neruda, Langston Hughes, Maya Angelou, Charles Bukowski, William Shakespearek, Dylan Thomas, Spike Milligan, Billy Collins, Emily Dickinson, Khalil Gibran, Robert Frost, William Blake, Edgar Allan Poe തുടങ്ങിയവരുടെ കവിതകള്‍ സൈറ്റിനെ ഏറെ ജനപ്രിയമാക്കുന്നു. 3,10, 931 കവിതകള്‍, 24,752 കവികള്‍, 1,21,601 ഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സൈറ്റിന്റെ വിവരശേഖരം. Top 500 Poem, Top 500 Poet, Classical Poem, Lyrics, Quotations, Music തുടങ്ങിയ നിരവധി ശീര്‍ഷകങ്ങള്‍ വളരെ മനോഹരമായo ക്രമീകരിച്ചിരിക്കുന്ന. കവികളെപറ്റിയുള്ള വിശദമായ പഠനം സൈറ്റില്‍ കാണാം. കൂടുതല്‍ അറിയാന്‍ സഹായകമായ നിരവധി സൈറ്റുകളിലേക്കുള്ള ലിങ്കുകളും ലഭ്യമാണ്. കവിതകളെയും കവികളെയും വിലയിരുത്തുന്ന പ്രഗത്ഭരുടെ അഭിപ്രായങ്ങളും സൈറ്റിലുണ്ട്.Poem on / About എന്ന ശീര്‍ഷകത്തിന് താഴെ കവിതയുടെ വിഷയങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ കൊടുത്തിരിക്കുന്നു.ഒരേ വിഷയത്തില്‍ രചിക്കപ്പെട്ട വ്യത്യസ്ത കവികളുടെ കവിതകള്‍ നമുക്കു വായിക്കാന്‍ സാധിക്കും. Christmas Poems, Love Poems, Pablo Neruda, Death Poems, Sad Poems, Birthday Poems, Wedding Poems, Annabel Lee, Sorry Poems, Winter Poems തുടങ്ങിയവയൊക്കെ സൈറ്റില്‍ നിന്ന് അനായാസം തെരെഞ്ഞെടുക്കാന്‍ സാധിക്കും. വളര്‍ന്നു വരുന്ന കവികളുടെ രചനകള്‍ സൈറ്റ് സ്വാഗതം ചെയ്യുന്നു. അവ സൌജന്യമായി സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കവിതകളെപറ്റിയുള്ള അഭിപ്രായങ്ങള്‍, മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍, സാങ്കേതിക അറിവുകള്‍, ടിപ്സുകള്‍ തുടങ്ങിയവക്ക് സൈറ്റിലെ 'Forum' അവസരമൊരുക്കുന്നു. നിര്‍ദ്ദിഷ്ഠ സ്ഥലത്ത് നമ്മുടെ ^മെയില്‍ വിലാസം നല്‍കിയാല്‍ സൌജന്യമായി ദിവസവും ഓരോ കവിത നമ്മുടെ മെയില്‍ ബോക്സിലെത്തും. സൈറ്റിലെ കവിതകള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഏത് കവിതയും സുഹൃത്തുകള്‍ക്ക് അനായാസം അയച്ചുകൊടുക്കാനും സൈറ്റിനെപറ്റിയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സംവിധാനമൊരുക്കിയരിക്കുന്നു.

മൊബൈല് സോഫ്റ്റ്‌വെയര്‍

റമദാന്‍ വ്രതമനുഷ്ഠിക്കന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്കിതാ പ്രയോജനപ്രദമായൊരു സോഫ്റ്റ്വെയര്‍. നമസ്കാര സമയം അറിയിക്കുന്ന 'അദാന്‍ അലര്‍ട്ട്', ബാങ്ക്വിളി, വിശുദ്ധ നഗരങ്ങളായ മക്ക, മദീനഎന്നിവിടങ്ങളിലെ നമസ്കാര സമയത്തിന് പുറമെ നാലായിരത്തിലേറെ നഗരങ്ങളിലെ നമസ്കാര സമയംഅറിയാനുള്ള സംവിധാനം, ഹിജറ കലണ്ടര്‍, ഖിബ്ലയുടെ ദിശ നിര്‍ണ്ണയിക്കാന്‍ സൌകര്യം, സുന്നത്ത്നമസ്കാരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രഭാതത്തിലെയും പ്രദോഷത്തിലെയുമുള്‍പ്പെടെയുള്ളപ്രാര്‍ത്ഥനകള്‍ തുടങ്ങിയവ സോഫ്റ്റ്വെയറിന്റെ ഉള്ളടക്കത്തില്‍ പെടുന്നു. ബാങ്ക്ളൂര്‍ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന 'തസ്മിയ' കമ്പനിയാണ് സോഫ്റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍. വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ്ണമൊബൈല്‍ പതിപ്പും കമ്പനി പുറത്തിറക്കിയിരിക്കുന്നു. ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തക്കങ്ങളും സെര്‍ച്ച്ചെയ്യാന്‍ സൌകര്യമുള്ള സോഫ്റ്റ്വെയറില്‍ ഉയര്‍ന്ന വ്യക്തതയില്‍ ഖുര്‍ആന്‍ പാരായണം കോള്‍ക്കാനുംസൌകര്യമുണ്ട്. നമസ്കാര സമയം, ബാങ്ക് വിളി, വിശുദ്ധ ഖുര്‍ആന്‍ എന്നിയൊക്കെ ഉള്‍പ്പെടുത്തിയുള്ള സോഫ്റ്റ്വെയര്‍ ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഇസ്ലാമിക മൊബൈല്‍ അപ്ളിക്കേഷനാണെന്ന് കമ്പനിഅവകാശപ്പെടുന്നു. കുറഞ്ഞ മെമ്മറി ഉപയോഗം, പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ എളുപ്പം തുടങ്ങിയസവിശേഷതകളുള്ള സോഫ്റ്റ്വെയര്‍ ജാവാ എനാബിള്‍ഡായ എല്ലാ മൊബൈല്‍ സെറ്റുകളിലും പ്രവര്‍ത്തിക്കുന്നു. സോഫ്റ്റ്വെയര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.alazaan.com വെബ്സൈറ്റില്‍ ലഭ്യമാണ്.*****